

ദോഹ: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി സ്റ്റാന്റേര്‍ഡ് ആന്റ് പുവേഴ്‌സിന്റെ ക്രെഡിറ്റ് റേറ്റിംഗില്‍ ഖത്തറില്‍ ഡബ്ള്‍ എ. ഖത്തര്‍ മിച്ച ബജറ്റ് പ്രതീക്ഷിക്കുന്നതോടൊപ്പം കടം കുറക്കുന്ന നടപടികളുമാണ് നിര്‍വഹിക്കുന്നതെന്ന് ഏജന്‍സി വിലയിരുത്തി.

ഖത്തറിന്റെ മികവ് നിര്‍മാണ രംഗത്തും ഉത്പാദന രംഗത്തും മികവുണ്ടാക്കുമെന്നും എണ്ണയിതര സാമ്പത്തിക മേഖലയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഖത്തര്‍ ദേശീയ വീക്ഷണം 2030 അനുസരിച്ചുള്ള തുടര്‍ച്ചയായ സാമ്പത്തിക വൈവിധ്യവത്ക്കരണത്തെ പിന്തുണക്കുന്നതാണെന്നും ഏജന്‍സി വിശദമാക്കുന്നു.

സ്ഥിരതയില്‍ നിന്നും വളര്‍ച്ചയിലേക്കുള്ള ഖത്തറിന്റെ വികസനമാണ് ജി സി സി മേഖലയിലെ ഉന്നത റാങ്കിംഗില്‍ ഖത്തറിനെ എത്തിച്ചത്.

