മീഡിയ സിറ്റി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: മീഡിയ സിറ്റി സംഘടിപ്പിക്കുന്ന നെടുമുടി വേണു അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഒമ്പതാമത് സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം, മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു.

city exchange

മികച്ച സിനിമ, സീരിയല്‍, സംവിധായകന്‍, ക്യാമറാമാന്‍, നടന്‍, നടി, സഹനടന്‍, സഹനടി, ബാലതാരം, ഹാസ്യനടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, കലാ സംവിധായകന്‍, മേക്കപ്പ്മാന്‍, സൗണ്ട് എഞ്ചിനീയര്‍, എഡിറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍,
പി ആര്‍ ഒ, മികച്ച മാധ്യമ പുരസ്‌കാരം, റേഡിയോ, റേഡിയോ ജോക്കി, അധ്യാപകന്‍, വാര്‍ഡ്, കൗണ്‍സിലര്‍, സാമൂഹിക പ്രവര്‍ത്തകന്‍, ആരോഗ്യ പ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111816668 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!