Connect with us

NEWS

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കെ സി ബി സി അധ്യക്ഷ പദവി രാജിവെക്കണം

Published

on


കൊച്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കേരള മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയുള്ള കേസുകളില്‍ വിചാരണയില്‍ നിന്നും ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും തള്ളിക്കളഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹം കെ സി ബി സി അധ്യക്ഷ പദവി രാജിവെക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോയ്ക്കുശേഷം കേരളത്തില്‍ കോടതി വിചാരണ നേരിടുന്ന രണ്ടാമത്തെ ക്രൈസ്തവ മത മേലധ്യക്ഷനാണ് ഡോ. ആലഞ്ചേരി.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിഇടപാടില്‍ അനേക കോടികള്‍ തട്ടിച്ചെടുത്തതു മാത്രമല്ല, ഭൂമിയുടെ വില ക്രമാതീതമായി കുറച്ചുകാണിച്ച് സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ നികുതി വരുമാനം നഷ്ടപ്പെടുത്താനും അവസരമുണ്ടാക്കി എന്ന നിലയില്‍ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത വ്യക്തി സഭയുടെ ആധ്യാത്മിക നേതാവായി തുടരുന്നത് കേരളത്തിലെ മുഴുവന്‍ ക്രൈസ്തവര്‍ക്കും അപമാനകരമാണെന്ന് ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു.
ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക പീഡനക്കേസിലും ഇദ്ദേഹം കുറ്റകരമായ നിലപാട് സ്വീകരിച്ചത് പരക്കെ വിമര്‍ശനവിധേയമായിരുന്നു. ഇത്രയേറെ കുറ്റകരമായ നിലപാടുകള്‍ കൈക്കൊണ്ട കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇനിയും സ്ഥാനത്തു തുടരാനാണുദ്ദേശിക്കുന്നതെങ്കില്‍ സമാന സംഘടനകളുമായി സഹകരിച്ച് ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍ല്‍ സമരപരമ്പരയ്ക്ക് തുടക്കം കുറിക്കുമെന്നും പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ വ്യക്തമാക്കി.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!