ഭവന നിര്‍മ്മാണത്തിന് ആര്‍ എം വൈ സിയുടെ കൈത്താങ്ങ്

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിലുള്ള രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ രാമന്തളിയിലെ വടക്കുമ്പാട് വീട് നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഫണ്ട് രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കൈമാറി. രണ്ട് ഭവനത്തിനാവശ്യമായ 4000 കല്ലും ബാക്കി വരുന്ന തുകക്ക് സിമന്റും നല്‍കാനാണ് ഉദ്ദേശം.

city exchange

ജുമുഅ നമസ്‌കാരാനന്തരം സംഘടിപ്പിച്ച ഫണ്ട് കൈമാറ്റ ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, ആര്‍ എം വൈ സി മുഖ്യരക്ഷാധികാരി കരപ്പാത്ത് ഉസ്മാന്‍, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ശബീര്‍, കരപ്പാത്ത് ഹംസ, എം കെ മജീദ്, ഖമറുസ്സ്മാന്‍, കെ കെ അബ്ദുല്‍ ഗഫൂര്‍, പി പി മുഹമ്മദലി, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, എന്‍ അബ്ദുല്‍ റഹ്മാന്‍, യു കെ മുഹമ്മദ് കുഞ്ഞി, കെ വി അബൂബക്കര്‍, സി എം റഫീഖ്, പി പി സുലൈമാന്‍ ഹാജി, ചിറയില്‍ അശ്‌റഫ്, പി അബ്ദുല്‍ ജബ്ബാര്‍, ചിറയില്‍ അസൈനാര്‍, യു അബ്ദുറഹ്മാന്‍, വി വി അസൈനാര്‍, മടക്കാല്‍ അശ്റഫ്, പി എസ് ഷാനിദ്, കെ പി അഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!