ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് ബെന്നി ബഹനാന്‍ എം പി. ഇന്ത്യയുടെ മതേതരഘടന ഇല്ലാതാക്കാനുള്ള ശ്രമമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

city exchange

രാജ്യത്ത് സംഘര്‍ഷത്തിന്റെ വിത്ത് വിതക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കും. 75 വര്‍ഷമായി ഇന്ത്യ പിന്തുടരുന്ന സാംസ്‌കാരിക വൈവിധ്യവും മതസൗഹാര്‍ദ്ദവും ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശക്തിധരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ എരിഞ്ഞടങ്ങുമെന്നത് എം വി ഗോവിന്ദന്റെ സ്വപ്നമാണ്. അത് ആളിപ്പടരുക തന്നെ ചെയ്യും. ശക്തിധരന്റെ ആക്ഷേപങ്ങള്‍ കൈതോല പായയില്‍ മൂടി വയ്ക്കാമെന്ന് കരുതേണ്ട. ശക്തിധരന്റെ ഓരോ വെളിപ്പെടുത്തലും സി പി എമ്മിന്റെ അഴിമതി കഥകളും ഗൂഡാലോചനകളും വെളിച്ചത്ത് കൊണ്ട് വരുന്നതാണ്. നിയമത്തിന്റെ വഴിയില്‍ മുന്നോട്ട് പോകുമെന്നും ബെന്നി ബഹനാന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!