രാഷ്ട്രീയ- മാധ്യമ രംഗം ധാര്‍മികത മറക്കരുത്: ഉപരാഷ്ട്രപതി

Web Desk
1 Min Read

ന്യൂഡല്‍ഹി: രാഷ്ട്രീയ- മാധ്യമ രംഗത്തെ ധാര്‍മിക തകര്‍ച്ച രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വരതയെ തകര്‍ക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. രാഷ്ട്രീയരംഗം മൂല്യച്യുതികളുടെ വിളനിലമായിരിക്കുന്നു. ആശയദാര്‍ശങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് പകരം പാര്‍ലമെന്റില്‍ വ്യക്തിഗതമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ഇത് ജനാധിപത്യത്തെ തകര്‍ക്കും. പാര്‍ലമെന്റ് എന്ന് പറയുന്നത് ചര്‍ച്ചാ വേദിയാണ്. തര്‍ക്ക വേദിയാണ്. തര്‍ക്കങ്ങള്‍ പക്ഷേ വ്യക്തിഗതമായി മാറുന്നു.

city exchange

ഈ ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നവരാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പാര്‍ലമെന്ററി അച്ചടക്കം പാലിച്ച്, സഭയെയും ജനാധിപത്യത്തെയും ബഹുമാനിച്ച് സംസാരിക്കുന്നവരെ മാധ്യമങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ചടി മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള വി കെ മാധവന്‍കുട്ടി മെമ്മോറിയല്‍ കേരളിയം പുരസ്‌ക്കാരം ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിനും ഇലക്ട്രോണിക്‌സ് മാധ്യമ രംഗത്തെ സമഗ്ര സംഭാവനാ പുരസ്‌ക്കാരം ഏഷ്യാനെറ്റ് ഡല്‍ഹി എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിനും മികച്ച മാധ്യമ റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരം മാതൃഭൂമിയുടെ അനു എബ്രഹാമിനും മികച്ച വിഷ്വല്‍ മീഡിയ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് 24 ന്യൂസ് ചാനലിലെ അലക്‌സ് മുഹമ്മദ് എബ്രഹാമിനും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!