സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണത്തുുക കിഫ്ബിയില്‍ നിന്നും അനുവദിച്ചു: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
2 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണത്തിന് കിഫ്ബിയില്‍ നിന്നും 722.04 കോടി രൂപ അനുവദിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ ബോര്‍ഡ് മീറ്റിങ്ങലാണ് തുക അനുവദിച്ചത്.

city exchange

രണ്ടാംഘട്ട നിര്‍മ്മാണത്തിനാവശ്യമായ 722.04 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിഫ്ബിക്ക് റിക്വസ്റ്റ് ലെറ്റര്‍ കൈമാറിയിരുന്നു. കൂടാതെ പദ്ധതിക്കാവശ്യമായ തുക അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി, ധനകാര്യമന്ത്രി, കിഫ്ബിയുടെ സി എം ഡി എന്നിവര്‍ക്ക് കത്തെഴുതിയും ആവശ്യപ്പെട്ടിരുന്നു.

പദ്ധതി അനന്തമായി നീളുന്ന സാഹചര്യത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം എം എല്‍ എയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ എല്ലാ മാസവും അവലോകന യോഗം ചേരാറുണ്ടായിരുന്നു.

റോഡിനായി 76 ഏക്കര്‍ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഈ ഭൂമിയില്‍ നാല് വീടുകളില്‍ കടകള്‍ ഉള്‍പ്പെടെ 28 വീടുകളും ആറ് വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ 34 കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുമായി നഷ്ടപരിഹാരമായി 619. 15 കോടി രൂപയാണ് ആവശ്യമായത്. കൂടാതെ റോഡിന്റെ നിര്‍മ്മാണത്തിനായി 102.88 കോടി രൂപയും വേണം. അങ്ങനെ പദ്ധതി നിര്‍വ്വഹണത്തിനായി മൊത്തം 722 .04 കോടി രൂപയാണ് ആവശ്യമായത്.

- Advertisement -
Ad image

കിഫ്ബിയുടെ ബോര്‍ഡ് മീറ്റിങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡി വേണു, കിഫ്ബിയുടെ സി എം ഡി ഡോ. കെ എം അബ്രഹാം എന്നിവരും പങ്കെടുത്തു.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടമായ മഹിളാലയം പാലം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള നാലര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ 210 കോടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അനുവദിച്ച് എത്രയും വേഗം നിര്‍മ്മാണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!