ഷാര്‍വിയുടെ ‘ബെറ്റര്‍ ടുമാറോ’ യു/ എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്തു

Web Desk
1 Min Read

ചെന്നൈ: നിരൂപക പ്രശംസ നേടിയ ടു ഓവര്‍ സിനിമയുടെ സംവിധായകന്‍ ഷാര്‍വിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രം ‘ബെറ്റര്‍ ടുമാറോ’ പൂര്‍ത്തിയായി. മാനവും ഗൗരി ഗോപനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. പ്രേരണ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ശൈലേന്ദ്ര ശുക്ല നിര്‍മ്മിച്ചു.

city exchange

സംഗീതം കുമാരസാമി പ്രഭാകരന്‍ ഛായാഗ്രഹണം പിജി വെട്രിവേല്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശരവണന്‍. പി ആര്‍ ഒ ഗോവിന്ദരാpgx എഡിറ്റര്‍ ഈശ്വരമൂര്‍ത്തിയും ഇന്റര്‍നാഷണല്‍ പ്രമോഷന്‍ അസ്ജദ് അഹമ്മദും.

ബോയ്സ് രാജന്‍, ജഗദീഷ് ധര്‍മ്മരാജ്, ശൈലേന്ദ്ര ശുക്ല, ആര്‍ജി വെങ്കിടേഷ്, ശരവണന്‍, ദിവ്യ ശിവകുമാര്‍, രൂപ ജഗന്‍, ഉമാശങ്കര്‍, അക്ഷയ് കാര്‍ത്തിക്, ആശാ റാണി, ഭുവന, ശിവ സുബ്രമണി, ഹര്‍ഷന്‍, ധനുഷ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. ഈ വര്‍ഷം അവസാന പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

‘ബെറ്റര്‍ ടുമാറോ’ എ വേക്ക് അപ്പ് കോള്‍- ഞെട്ടിക്കുന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എം ഡി എം എ പാര്‍ട്ടി മയക്കുമരുന്നിന് കടുത്ത ആസക്തിയുള്ള ജനനിയുടെയും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സഹോദരന്‍ അരവിന്ദിന്റെയും ജീവിതം ഇത് വിശദമാക്കുന്നു. ശക്തമായ സാമൂഹിക സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!