ഹിറ്റ് കോംബോകളുടെ ആഘോഷവുമായി ‘ഖലീഫ’ ഓണത്തിന്

Web Desk
2 Min Read

കൊച്ചി: വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം ഖലീഫ ഓണത്തിന് ആഗസ്റ്റ് 20ന് ആഗോള റിലീസായ് തിയേറ്ററുകളിലെത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

city exchange

ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ്- ജേക്‌സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. 2018-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘രണം’ത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ജേക്സ് ബിജോയിയാണ്. 2020-ല്‍ ഹൈപ്പ് നേടിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ജേക്ക്സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. ‘ഖലീഫ’യിലെ ആദ്യ ഗാനമായ ‘അസലായവളേ’ പുറത്തിറങ്ങിയപ്പോഴുണ്ടായ ഓളം ചെറുതല്ല. ജേക്‌സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിന് 3 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചത്. ഗാനമിപ്പോഴും ട്രെന്‍ഡിങ്ങിലാണ്.

തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് ‘ഖലീഫ’യിലെ നായിക. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തില്‍ ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായ് അതിഥി വേഷത്തില്‍ മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലും എത്തുന്നു.

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ‘ബ്രോ ഡാഡി’, ‘എമ്പുരാന്‍’, ‘ലൂസിഫര്‍’ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകരങ്ങളോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ‘ഖലീഫ’ക്കായ് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

- Advertisement -
Ad image

ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, ചേതന്‍ ഡിസൂസ, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷൈന്‍ വര്‍ഗീസ്, കോസ്റ്റ്യൂംസ്: മഷര്‍ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായര്‍ (3ഡിഎസ്), പ്രൊമോഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്: വിപിന്‍ കുമാര്‍ പൊഫാറ്റിയോ, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, പി ആര്‍ ഒ: ശബരി.

Share This Article
Leave a Comment
error: Content is protected !!