

കൊച്ചി: അമ്മ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ കൂട്ടരാജി. കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവച്ചു. ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്കായിരിക്കും. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.

അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത് എത്തിയതോടെ ശക്തമായ വിമര്‍ശനമാണ് സംഘടനയിലുണ്ടായത്.

ധാര്‍മ്മിക ഉത്തരവാദിത്വം മുന്‍ നിര്‍ത്തിയാണ് രാജിയെന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു. തിരുത്തിയതിനും വിമര്‍ശിച്ചതിനും നന്ദിയെന്നും പുതിയ സംഘടനാ ഭാരവാഹികളില്‍ പ്രതീക്ഷയുണ്ടെന്നും മോഹന്‍ ലാല്‍ പ്രതികരിച്ചു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ- ദൃശ്യ- അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തിയ്യതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.

