സതീശന്റെ മോന്‍ സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: ഫ്യൂചര്‍ ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിഷോര്‍ദേവ് കുത്തന്നൂര്‍ നിര്‍മിച്ച് നവാഗതനായ രാഹുല്‍ഗോപാല്‍ സംവിധാനം ചെയ്യുന്ന സതീശന്റെ മോന്‍ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

city exchange

നിലാ…നിലാ…മഴേ എന്ന ഗാനത്തില്‍ അഡ്വ. അശ്വിന്‍ കണ്ണന്റെ വരികള്‍ക്ക് നിസാം ബഷീര്‍ ഈണം പകരുമ്പോള്‍ സച്ചിന്‍ ഓസ്റ്റിന്‍ ഗാനത്തിന് ശബ്ദം പകരുന്നു.

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലൂക് പോസ്റ്റര്‍ ശ്രദ്ധ പിടിച്ച് പറ്റിയതുപോലെ ഇപ്പോള്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുവാണ്. 2022 ജനുവരി 25ന് ആണ് ഈ ഗാനത്തിന്റെ വീഡിയോ പതിപ്പ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി മാസം സിനിമയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്യും

- Advertisement -
Ad image

സുഖില്‍ ഉണ്ണികൃഷ്ണന്‍, ദ്രൗപിക, അരുണ്‍ തേക്കിന്‍ക്കാട്, ശ്രീലക്ഷ്മി ഹരിദാസ്, സനൂബര്‍, കിരണ്‍ സരിഗ, ധനീഷ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് പുറമെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്, ബി വി അരുണ്‍കുമാര്‍, സുനിത സുനില്‍

Share This Article
Leave a Comment
error: Content is protected !!