സംഗീത സംവിധായകന്‍ മോഹന്‍ സിത്താര സംവിധാന രംഗത്തേക്ക്

Web Desk
0 Min Read

എം ഒ ഇന്റര്‍നാഷണല്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഐ ആം സോറി എന്ന സിനിമയുടെ പൂജ കഴിഞ്ഞു. പ്രണയാര്‍ദ്രമായ ഗാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ സംഗീത പ്രണയ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും മോഹന്‍ സിതാര നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് അദ്ദേഹത്തിന്റെ മകനായ വിഷ്ണു മോഹന്‍ സിതാരയാണ്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രദീപ് ശിവശങ്കര്‍, സുരേന്ദ്രന്‍ ചെമ്പുകാവ്, ഹസീന എസ് കാനം, ബാബു യേശുദാസ് തുടങ്ങിയവരാണ്. നിര്‍മാതാക്കള്‍ എം ബി മുരുകന്‍, ബിനോയ് ഇടത്തിനകത്ത്, ജീ പ്രശാന്ത്, മോഹന്‍ സിത്താര എന്നിവരാണ്.
വാര്‍ത്താപ്രചരണം എം കെ ഷെജിന്‍ ആലപ്പുഴ.

city exchange
Share This Article
Leave a Comment
error: Content is protected !!