
കൊച്ചി: തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര് അനൗണ്‍സ് ചെയ്തു- അതിമനോഹരം.

മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അതിമനോഹരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു ഇടവേളക്കു ശേഷം മോഹന്‍ലാല്‍ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ജഗദീഷ്, ഇര്‍ഷാദ്, വിഷ്ണു ജി വാര്യര്‍, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ഥന,
സജീവന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. ഇഷ്‌ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവി തിരക്കഥയും സംഭാഷണമെഴുതുന്നു.
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ജെയ്ക്ക് ബിജോയ് സംഗീതം പകരുന്നു.
കോ-ഡയറക്ഷന്‍- ബിനു പപ്പു, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- അമല്‍ സി സദര്‍, ശബ്ദസംവിധാനം- വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മിറാഷ് ഖാന്‍, അസോസിയേറ്റ് ഡയറക്ടര്‍- അനസ്
വി, പ്രൊഡക്ഷന്‍ മാനേജര്‍- ജോമോന്‍ ജോയ് ചാലക്കുടി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- എസ്സാ കെ എസ്തപ്പാന്‍, ലോക്കേഷന്‍സ്- തൊടുപുഴ, ശബരിമല, ഹൈദരാബാദ്, വിതരണം- സെന്‍ട്രല്‍ പിക്ചേഴ്സ്.
ഒരു റിയലിസ്റ്റിക്ക് ഇമോഷണല്‍ ത്രില്ലര്‍ ഡ്രാമ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ ഒരു സബ് ഇന്‍സ്പക്ടറുടെ ജീവിതത്തിലെ സംഭവബഹുലമായ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. പി ആര്‍ ഒ- എ എസ് ദിനേശ്.

