സിനിമാ പ്രേമിയായ ചെറുപ്പക്കാരന്റെ കഥ: ‘ലാല്‍ ജോസ്’

Web Desk
1 Min Read

കൊച്ചി: ടിക്ടോക് താരമായ മുഹമ്മദ് ഷാറിക് നായകനായി എത്തിയ ലാല്‍ ജോസ് കാണാനിടയായി. നായികയായി ആന്‍ ആന്‍ഡ്രിയയും മറ്റു കഥാപാത്രങ്ങളില്‍ ഭഗത് മാനുവല്‍, ജെന്‍സന്‍, കലാഭവന്‍ ഹനീഫ് അങ്ങനെ കുറേ പുതുമുഖങ്ങളും അണിചേരുന്നുണ്ട്. കൂടാതെ മലയാള സിനിമയില്‍ നിന്നും എന്നെന്നേക്കുമായി അകന്ന് പോയ ശശി കലിംഗയും റിസ ബാവയും സിനിമയില്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

city exchange

സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമകള്‍ ചെറുപ്രായത്തിലേ കണ്ടിഷ്ടപ്പെട്ട് അതുപോലെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവുമായി നടക്കുന്ന നായകനെയാണ് സിനിമയില്‍ കാണാനാവുന്നത്. അതുകൂടാതെ റൊമാന്‍സിനും കോമഡിക്കും തുല്യപ്രാധാന്യം സിനിമ നല്‍കുന്നുണ്ട്. സിനിമ ഇഷ്ടമുള്ളവര്‍ക്കും സിനിമ പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം വളരെ പ്രചോദന നല്‍കുന്നതും വികാരപരവുമായ ഒരു സിനിമ തന്നെയായിരിക്കും ‘ലാല്‍ ജോസ്’. സിനിമയോടുള്ള വല്ലാത്ത ആഗ്രഹം ഉള്ള ഒരു ചെറുപ്പക്കാരനെയാണ് ചിത്രം നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. മികച്ച ഒരു കഥ പറച്ചിലിലൂടെ ചിത്രം ചില വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ചെത്തിക്കുന്നു. പിന്നെ നല്ലൊരു ക്ലൈമാക്‌സ് നല്‍കി കൊണ്ടാണ് അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ചിത്രത്തിലെ സിദ് ശ്രീറാം ആലപിച്ച ഗാനം വളരെ മനോഹരമായ ഒന്നായിരുന്നു. ഛായാഗ്രഹണം നല്ലതായിരുന്നു. ഒരു നാടിന്റെ ഗ്രാമീണ ഭംഗിയെല്ലാം ഒപ്പിയെടുക്കാന്‍ സിനിമാട്ടോഗ്രാഫര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടും ഗംഭീര സിനിമ തന്നെയാണ് ലാല്‍ ജോസ്.

ചിത്രത്തിന്റെ ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇ എ ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: ജബ്ബാര്‍ മതിലകം, അമീര്‍ ഇവെന്‍ട്രിക്, പ്രൊഡക്ഷന്‍ മാനേജര്‍: കെ വി അസിസ് പൊന്നാനി, ആര്‍ട്ട് ഡയറക്ടര്‍: ബിജു, മേക്കപ്പ്: രാജേഷ് രാഘവന്‍, കോസ്റ്റ്യൂം: റസാഖ് തിരൂര്‍, എഡിറ്റര്‍: ജോവിന്‍ ജോണ്‍, കൊറിയോഗ്രാഫി: ഭൂപതി, സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിറ്റു വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്: വിന്റെഷ്, സംഗീത് ജോയ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!