കെ ശങ്കരനാരായണന്‍ അന്തരിച്ചു

Web Desk
1 Min Read

പാലക്കാട്: മുന്‍ മന്ത്രിയും ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.

city exchange

നാലു തവണ സംസ്ഥാന മന്ത്രിയായിരുന്ന കെ ശങ്കരനാരായണന്‍ 16 വര്‍ഷം യു ഡി എഫ് കണ്‍വീനറായിരുന്നു. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍.

1977ല്‍ തൃത്താലയില്‍ നിന്നും ആദ്യമായി കേരള നിയമസഭാംഗമായ അദ്ദേഹം 1980ല്‍ ശ്രീകൃഷ്ണപുരം, 1987ല്‍ ഒറ്റപ്പാലം, 2001ല്‍ പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ ശ്രീകൃഷ്ണപുരത്തു നിന്ന് സി പി എമ്മിലെ ഇ പത്മനാഭനോടും 1991ല്‍ ഒറ്റപ്പാലത്തു നിന്ന് കോണ്‍ഗ്രസ് എസിലെ വി സി കബീറിനോടും പരാജയപ്പെട്ടു.
1989- 1991 കാലയളവില്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍, 1985- 2001ല്‍ യു ഡി എഫ് കണ്‍വീനര്‍, 1977- 78ല്‍ കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ മന്ത്രി, 2001- 2004 എ കെ ആന്റണി മന്ത്രിസഭയില്‍ ധനകാര്യം, എക്‌സൈസ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകനായി 1946ലാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന സജീവമായി. പാലക്കാട് ഡി സി സി സെക്രട്ടറി, പ്രസിഡന്റ്, കെ പി സി സി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!