Featured
ട്രംപിന് രണ്ടാമൂഴം

വാഷിംഗ്ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും പദവിയിലേക്ക്. ബൈഡന്‍ ഭരണകൂടത്തിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ട്രംപ് മുട്ടുകുത്തിച്ചത്.


277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് വീണ്ടും പ്രസിഡന്റാകുന്നത്. ഡെമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിജയം നേടിയാണ് ട്രംപ് രണ്ടാമൂഴം വൈറ്റ് ഹൗസിലെത്തുന്നത്.

വനിത പ്രസിഡന്റാകുന്നതിനോട് താത്പര്യം കാണിക്കുന്ന പുരുഷ വോട്ടര്‍മാരാണ് പാര്‍ട്ടി ഭേദമന്യേ ട്രംപിന് വോട്ട് ചെയ്തതെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സ്ത്രീ വിരുദ്ധവും വംശീയവുമായ സമീപനങ്ങളായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. ഈ നിലപാടുകളോട് അമേരിക്കന്‍ ജനതയ്ക്കുള്ള യോജിപ്പാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പുറത്തുവന്നത്. അക്രമാസക്തരായ കുറെ കുടിയേറ്റക്കാര്‍ രാജ്യം കീഴടക്കുകയാണെന്ന രീതിയിലാണ് ട്രംപ് പ്രചരണം നടത്തിയത്.


30 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡ നേടിയാണ് ട്രംപിന്റെ വിജയ ഫലം ആരംഭിച്ചത്. പെന്‍സില്‍വേനിയ, മിഷിഗണ്‍ വിസ്‌കോണ്‍സിന്‍, നെവാഡ, അരിസോണ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അയോവ എന്നിവിടങ്ങളെല്ലാം ട്രംപ് നേടിയതോടെ കമലാ ഹാരിസ് എന്ന ഇന്ത്യന്‍ വംശജ അപ്രസക്തയായി.


