കേരള നവോഥാനത്തിന്റ ധാര്‍മിക മൂല്യബോധത്തില്‍ വര്‍ഗീയത പിടിമുറുക്കുന്നത് ഗൗരവത്തോടെ കാണണം: എം എ ബേബി

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ നവോഥാന പ്രസ്ഥാനത്തിന്റെ വഴികള്‍ ധാര്‍മികത എന്ന മൂല്യബോധം ഉള്‍ച്ചേര്‍ന്നതായിരിന്നെന്നും അതിനു മുകളില്‍ വര്‍ഗീയത പിടിമുറുക്കുന്നത് ഗൗരവത്തോടെ
കാണണമെന്നും കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി എം എ ബേബി.
സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപത്തിയെട്ടാം അധ്യായത്തില്‍ ‘കേരളം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

ചരിത്രത്തെ രേഖപ്പെടുത്തി പോകുമ്പോള്‍ അതില്‍ വികല വായനകള്‍ ഉണ്ടാകാതെ നോക്കേണ്ടതും ഇന്നിന്റെ ഉത്തവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം സ്വാഗതവും സംസ്‌കൃതി ട്രഷര്‍ അപ്പു കവിണിശ്ശേരില്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!