ടീച്ചര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം അമലാ പോള്‍ മലയാളത്തില്‍ നായികയായെത്തുന്ന ചിത്രം ടീച്ചര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംവിധായകന്‍ വിവേകിന്റെ കഥയ്ക്ക് പി വി ഷാജികുമാറാണ് തിരക്കഥ രചിച്ചത്. ഹക്കീം ഷാജഹാനാണ് നായക വേഷത്തിലെത്തുന്നത്.

city exchange

പത്ത് വര്‍ഷമായി സിനിമാ രംഗത്തുള്ള തനിക്ക് വ്യക്തിപരമായും അല്ലാതെയും ഒരു ബ്രേക്ക് ആവശ്യമായി തോന്നിയതിനാലും ഇടയില്‍ കോവിഡ് വ്യാപനമുണ്ടായതുമാണ് കരിയര്‍ ബ്രേക്കുണ്ടായതെന്ന് അമലാ പോള്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റ മുന്‍ ഉടമകളിലൊരാളും ഹൈദരബാദ് എഫ് സിയുടെ ഉടമയുമായ വരുണ്‍ ത്രിപുരാനേനിയും അഭിഷേക് രാമിസെട്ടിയുമാണ് നട്ട്‌മെഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടീച്ചര്‍ നിര്‍മിക്കുന്നത്.

- Advertisement -
Ad image

പുരുഷന്മാരാല്‍ നിര്‍ണയിക്കപ്പെടുന്ന സ്ത്രീകളുടേയും സ്ത്രീകളാല്‍ നിര്‍ണയിക്കപ്പെടുന്ന പുരുഷന്മാരുടേയും കഥയായാണ് താന്‍ ടീച്ചര്‍ സിനിമയെ കാണുന്നതെന്ന് തിരക്കഥാകൃത്ത് പി വി ഷാജി കുമാര്‍ പറഞ്ഞു.

ഇത്തരമൊരു സിനിമ കരിയറില്‍ വരുന്നത് അനുഗ്രഹമായാണ് കാണുന്നതെന്ന് അമലാ പോള്‍ പറഞ്ഞു. സിനിമയുടെ ഡെപ്തിലൂടെ തനിക്ക് യാത്ര ചെയ്യാന്‍ പറ്റിയെന്നും അവര്‍ പറഞ്ഞു.

ചെമ്പന്‍ വിനോദ്, മഞ്ജുപിള്ള തുടങ്ങിയവരാണ് ടീച്ചറില്‍ വേഷമിട്ട മറ്റു താരങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!