
കൊച്ചി: നാലു ഭാഷകളില്‍ പുറത്തിറങ്ങുന്ന റെജീന സിനിമ ജൂണ്‍ 23ന് റിലീസാകും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റെജീന അണിയിച്ചൊരുക്കുന്നത്.

യെല്ലോ ബിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രമുഖ വ്യവസായി സതീഷ് നായര്‍ നിര്‍മിച്ച് ഡോമിന്‍ ഡിസില്‍വ സംവിധാനം നിര്‍വഹിച്ച റെജീനയില്‍ സുനൈനയോടൊപ്പം അപ്പാനി ശരത്തും മികച്ച വേഷത്തിലെത്തുന്നു.


നിര്‍മാതാവ് സതീഷ് നായര്‍ തന്നെയാണ് സുനൈനയില്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ ഹരിനാരായണന്റെ വരികള്‍ക്ക് രമ്യാ നമ്പീശന്‍, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ക്രൈം ത്രില്ലറായ റെജീനയില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് സുനൈന മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സ്റ്റാര്‍ എന്നീ മലയാള സിനിമകള്‍ സംവിധാനം നിര്‍വഹിച്ച ഡോമിന്‍ ഡിസില്‍വയുടെ ആദ്യ തമിഴ് ചിത്രമാണ് റെജീന. ഭാഷകള്‍ക്കപ്പുറത്ത് ആസ്വദിക്കാനാവുന്നതാണ് സിനിമയെന്ന് സംവിധായകന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ, നിര്‍മാതാവ് സതീഷ് നായര്‍, നായിക സുനൈന, അപ്പാനി ശരത്ത്, സിനിമയുടെ എഡിറ്റര്‍ എന്നിവര്‍ പങ്കെടുത്തു. സി കെ അജയ് കുമാറാണ് പി ആര്‍ ഒ.

