ത്രയം ഇന്നു മുതല്‍

Web Desk
1 Min Read

കൊച്ചി: സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ‘ത്രയം’ ഇന്നു മൂതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

city exchange

പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ത്രയത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്, ശാലു റഹീം, കാര്‍ത്തിക് രാമകൃഷ്ണന്‍, തിരികെ ഫെയിം ഗോപീകൃഷ്ണന്‍ കെ വര്‍മ്മ, ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

തിരക്കേറിയ ഒരു നഗരത്തില്‍ അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ത്രയം എന്ന ത്രില്ലര്‍ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് ത്രയം.

- Advertisement -
Ad image

സംഗീതം- അരുണ്‍ മുരളിധരന്‍, എഡിറ്റര്‍- രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരുര്‍, കല- സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം- സുനില്‍ ജോര്‍ജ്ജ്, ബുസി ബേബി ജോണ്‍, മേക്കപ്പ്- പ്രദീപ്‌ഗോപാലകൃഷ്ണന്‍, സ്റ്റില്‍സ്- നവീന്‍ മുരളി, പരസ്യകല- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- സഫി ആയൂര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!