

മനില: വടക്കന്‍ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും കടുത്ത മഴപ്പെയ്ത്തിലും ജനവാസ മേഖലകളില്‍ വെള്ളം കയറി. 66 പേര്‍ മരിച്ചു.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാന്‍ പതിനായിരങ്ങളാണ് പ്രദേശത്തു നിന്നും പലായനം ചെയ്തത്. ചില പ്രദേശങ്ങളില്‍ രണ്ടു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് രണ്ടു ദിവസം കൊണ്ട് പെയ്തതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

നിരവധി പേര്‍ താമസ കേന്ദ്രങ്ങളുടെ മേല്‍ക്കൂരയില്‍ കുടുങ്ങി സഹായം അഭ്യര്‍ഥിക്കുന്നുണ്ടെന്ന് വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ച ബിക്കോള്‍ മേഖലയുടെ പൊലീസ് ഡയറക്ടര്‍ ആന്ദ്രെ ഡിസണ്‍ എ എഫ് പിയോടു പറഞ്ഞു. മഴയ്ക്ക് കുറവുണ്ടായതിനാല്‍ വെള്ളിയാഴ്ചയോടെ വെള്ളപ്പൊക്കം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മനിലയുടെ തെക്ക് അഗ്നിപര്‍വ്വത തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമായ ലോറലില്‍ കൊടുങ്കാറ്റും കടുത്ത മഴയും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി.
മഴ രാവിലെ പെയ്തതുകൊണ്ടാണ് പലരും ജീവനോടെയിരിക്കുന്നതെന്നും തങ്ങള്‍ക്ക് ഭാഗ്യമുണ്ടെന്നും പ്രദേശത്തെ താമസക്കാരിയായ മിമി ഡിയോണലയ പറഞ്ഞു. പറഞ്ഞു. രാത്രിയാണ് മഴ പെയ്തിരുന്നതെങ്കിലും പലരും മരിക്കുമായിരുന്നു.
മനിലയുടെ തെക്ക് ബതംഗാസ് പ്രവിശ്യയില്‍ ഇതിനകം 34 പേര്‍ മരിച്ചുവെന്ന് വെള്ളിയാഴ്ച ഉച്ചക്കു ശേഷം പ്രാദേശിക റേഡിയോ ഔട്ട്ലെറ്റിനോട് പൊലീസ് പറഞ്ഞു. പ്രവിശ്യയിലെ സാമ്പലോക്ക് ഗ്രാമത്തില്‍ ആറ് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് സ്റ്റാഫ് സര്‍ജന്റ് നെല്‍സണ്‍ കാബുസോ എ എഫ് പിയോട് പറഞ്ഞു.
തീരദേശ ഗ്രാമമായ സുബിക് ഇലയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചതായി പൊലീസ് കോര്‍പ്പറല്‍ ആല്‍വിന്‍ ഡി ലിയോണ്‍ പറഞ്ഞു.
ബിക്കോള്‍ മേഖലയിലെ പൊലീസ് വെള്ളിയാഴ്ച അവിടെ ആകെ 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മൃതദേഹങ്ങള്‍ മുമ്പ് ക്യൂസോണ്‍ പ്രവിശ്യയിലും ഒന്ന് സാംബലെസിലും ഒന്ന് മാസ്‌ബേറ്റിലും കണ്ടെത്തി.
ഒക്ടോബര്‍ 24, 25 തിയ്യതികളില്‍ ബറ്റാംഗാസ് പ്രവിശ്യയില്‍ 391.3 മില്ലിമീറ്റര്‍ മഴ പെയ്തതായി സംസ്ഥാന കാലാവസ്ഥാ ഏജന്‍സി സ്‌പെഷ്യലിസ്റ്റ് ജോഫ്രെന്‍ ഹബലുയാസ് എ എഫ് പിയോട് പറഞ്ഞു.
വെള്ളപ്പൊക്ക തുടര്‍ന്ന് 193,000 ആളുകളെ ഒഴിപ്പിച്ചതായി ഔദ്യോഗിക കണക്ക് പുറത്തുവിട്ടു. മഴ വെള്ളം കുത്തിയൊഴുകിയതോടെ തെരുവുകള്‍ നദികളായി മാറിയെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. നഗരങ്ങളുടെ പല ഭാഗങ്ങളിലും കടുത്ത ചെളി അടിഞ്ഞു കൂടുകയും ചെയ്തു.
പ്രദേശത്തെ നാഗ നഗരത്തിലെയും നബുവ മുനിസിപ്പാലിറ്റിയിലെയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂരയില്‍ കുടുങ്ങിയ താമസക്കാരെ രക്ഷപ്പെടാന്‍ സഹായിച്ചത്. അവരില്‍ പലരും ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ് സഹായം തേടിയത്.

