

ചെന്നൈ; ആക്ഷന്‍ ഹീറോ വിശാലിന്റെ 32-ാമത്തെ സിനിമക്ക് ‘ലാത്തി’ എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ ഒരു പോലീസ് സ്റ്റോറിയാണ് ‘ലാത്തി’.

സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. ഒരു മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. നടന്‍ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സാം സി എസ് ‘ലാത്തി’യുടെ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിര്‍വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ‘ലാത്തി’ യുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നു വരുന്നു.
സി കെ അജയ് കുമാറാണ് പി ആര്‍ ഒ.

