ഫുജൈറ ഹെറിറ്റേജ് കോര്‍ട്ടറില്‍ മൗലിദുന്നബി ചടങ്ങ് സംഘടിപ്പിച്ചു

Web Desk
1 Min Read

ഫുജൈറ: കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നേതൃത്വത്തില്‍ ഫുജൈറ ഹെറിറ്റേജ് കോര്‍ട്ടറില്‍ നടന്ന മൗലിദുന്നബി ചടങ്ങ് സവിശേഷമായി. സ്വദേശികള്‍ തിങ്ങി നിറഞ്ഞ സദസ്സും പ്രൗഢമായ വേദിയും ഫീ ഹുബ്ബിന്നൂറില്‍ മുബീന്‍ എന്ന പ്രമേയത്തില്‍ നടന്ന മത്സരങ്ങളും പരിപാടിയെ വ്യത്യസ്തമാക്കി.

city exchange

ശറഫല്‍ അനാം, ബര്‍സഞ്ചി മൗലിദുകളുടെ അറബ് പാരമ്പര്യ ശൈലിയിലുള്ള അവതരണവും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ഉപദേഷ്ടാവ് ഇബ്‌റാഹിം മുഹമ്മദ് ബൂ മില്‍ഹയുടെ മൗലിദുന്നബി കവിതാ പാരായണവും ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നടക്കുന്ന മീലാദ് ആഘോഷങ്ങളുടെ ദൃശ്യാവിഷ്‌കാരവും മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു.

ആഗസറ്റില്‍ പ്രഖ്യാപിച്ച് നൂറുകണക്കിന് പേര്‍ സംബന്ധിച്ച ഫീ ഹുബ്ബിന്നൂറില്‍ മുബീന്‍ എന്ന മത്സരത്തിലെ ഫൈനല്‍ റൗണ്ടിലെത്തിയവരുടെ സൃഷ്ടികള്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി എക്‌സിബിഷന്‍ സന്ദര്‍ശിച്ച് ഓരോ മത്സരാര്‍ഥികളുമായും സംസാരിക്കാന്‍ സമയം കണ്ടെത്തിയത് അത്ഭുതത്തോടെയാണ് എല്ലാവരും വീക്ഷിച്ചത്. ഇവ പൊതുജനങ്ങള്‍ക്ക് കൂടി കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Ad image

ക്രൗണ്‍ പ്രിന്‍സ് ഓഫീസ് ഡയറക്ടര്‍ സാലിം അല്‍ സഹ്മി, ദുബൈ ഔഖാഫ് മുഫ്തി അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര മൗലിദ് പരിപാടിക്കെത്തിയിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!