
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ പി എഫ് ബഹ്‌റൈന്‍) സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ പി എഫിന്റെ പത്താമത് രക്തദാന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.

രക്തദാന ക്യാമ്പിന് പ്രസിഡണ്ട് സുധീര്‍ തീരുനിലത്ത്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി രമാ സന്തോഷ്, ട്രഷറര്‍ സുജിത്ത് സോമന്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ സജ്‌ന ഷനൂബ്, രക്ഷാഷധികാരികളായ ജമാല്‍ കുറ്റിക്കാട്ടില്‍, കെ ടി സലീം, യു കെ ബാലന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചാരിറ്റി വിംഗ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങരയുടെ നേതൃത്വത്തില്‍ ചാരിറ്റി വിംങും എക്‌സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്‍കി.

മൂന്നു മാസംതോറും കെ പി എഫ് നടത്തിവരുന്ന രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ രക്തം നല്‍കി വരുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് കെ പി എഫ് ചാരിറ്റി വിംഗ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങരയെ (+973 36270501) സമീപിക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
