

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ വഴി പച്ചക്കറി വികസന പദ്ധതി പ്രകാരം പയര്‍, വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ 10000 തൈകള്‍ വിതരണം ചെയ്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കെ കരുണാകരന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉല്‍ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, പി വി വിനീഷ്, സബിത സുബൈര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കദീദ സി എം, കൃഷി അസിസ്റ്റന്റ്മാരായ ശ്രീജ കെ സി, സരിത എസ് എന്നിവര്‍ പ്രസംഗിച്ചു.
