അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേരെ പിടികൂടി

Web Desk
1 Min Read

റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ച 52 പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ സേന വക്താവ് അറിയിച്ചു. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായുള്ള അനുമതി പത്രം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണ്.
പിടിയിലാകുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകും. ഹജ്ജ് സീസണിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൗരന്മാരും വിദേശികളുമായ മുഴുവന്‍ രാജ്യവാസികളോടും ഹജ്ജ് സുരക്ഷ സേന വക്താവ് ആവശ്യപ്പെട്ടു. മസ്ജിദുല്‍ ഹറാം, അതിനു ചുറ്റുമുള്ള പ്രദേശം, പുണ്യസ്ഥലങ്ങള്‍ (മിന, മുസ്ദലിഫ, അറഫ്) എന്നിവിടങ്ങളില്‍ അനുമതിപത്രം ഇല്ലാതെ എത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സുരക്ഷാ സേന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഹജ്ജ് കഴിയുന്നത് വരെ ഈ വിലക്കുണ്ടാവും.

city exchange
Share This Article
Leave a Comment
error: Content is protected !!