

പയ്യന്നൂര്‍: രാമന്തളിയിലെയും പരിസര പ്രദേശങ്ങളിലും കാല്‍ പന്തുകളി ജനകീയമാക്കുന്നതില്‍ മുഖ്യ സാരഥ്യം വഹിച്ച പ്രമുഖ കായിക ക്ലബ്ബായ മുസാഫിര്‍ എഫ് സി രാമന്തളിയുടെ സ്ഥാപംഗമായ അകാലത്തില്‍ വിട്ടു പിരിഞ്ഞ എം കെ നൗഷാദിന്റെ സ്മരണ നിലനിര്‍ത്താന്‍ തെക്കെ കൊവ്വലില്‍ ക്ലബ്ബ് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യു എ ഇ പ്രസിഡണ്ട് സയ്യിദ് ഷഹീര്‍ താക്കോല്‍ കൈമാറി. ചടങ്ങില്‍ യു എ ഇ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ ഹിഷാം നന്ദി പറഞ്ഞു.


അഡൈ്വസറി അംഗം കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി എം ശുഹൈബ, ആര്‍ എസ് ഡി എ ചെയര്‍മാന്‍ കരപ്പാത്ത് ഉസ്മാന്‍, രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ അബൂബക്കര്‍, അഡൈ്വസറി ബോര്‍ഡ് അംഗം ജലീല്‍ രാമന്തളി, സാമുഹ്യ പ്രവര്‍ത്തകനും കായികതാരവുമായ പി എം അബ്ദുല്‍ ലത്തീഫ്, യു എ ഇ അഡൈ്വസറി ബോര്‍ഡ് അംഗം പി കെ ഹസ്സന്‍, ഇ ടി.വി നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. യു കെ അസ്ഹര്‍ നന്ദി പറഞ്ഞു.
