ആരോഗ്യരംഗത്ത് പുതിയ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയെന്ന് ടൈ കേരള ഹെല്‍ത്ത് കെയര്‍ സമ്മിറ്റ്

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് ഡെന്റല്‍, ഡയഗ്‌നോസ്റ്റിക്, മെഡിക്കല്‍ ടെക്‌നോളജി മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ടൈ കേരള ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് അഭിപ്രായപ്പെട്ടു. അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച ‘ആരോഗ്യരംഗം: ചികിത്സയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും’ എന്ന വിഷയത്തിലെ സമ്മിറ്റില്‍ ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, മെഡിവിഷന്‍ സഹസ്ഥാപകനും സി ഇ ഒയുമായ ബിബു പുന്നൂരാന്‍, ടൈമെഡ് സി ഇ ഒ ബല്‍റാം എസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് അബ്രഹാം എന്നിവര്‍ പങ്കെടുത്തു. ടൈ കേരള മുന്‍ പ്രസിഡന്റ് രാജേഷ് നായര്‍ മോഡറേറ്ററായിരുന്നു.

city exchange

വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ പഠനവും ക്ഷമയും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള മനോഭാവവുമാണ് സംരംഭകരുടെ വിജയത്തിന് അനിവാര്യം.
പുതിയ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നത് സഹായകമാണ്.

മെഡിക്കല്‍ ടൂറിസം തുടങ്ങിയ മേഖലകളിലും കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാകുന്നതിനാല്‍ വിദേശത്തുനിന്നുള്‍പ്പെടെ രോഗികള്‍ ഇന്ത്യയിലെത്തുന്നത് മെഡിക്കല്‍ ടൂറിസത്തിന് കൂടുതല്‍ അവസരം നല്‍കുന്നതായും അവര്‍ പറഞ്ഞു.

ഡയഗ്‌നോസ്റ്റിക് മേഖലയിലെന്നപോലെ കടുത്ത മത്സരത്തിനിടയിലും ബി2ബി, ബി2സി സേവനങ്ങളുടെ സംയോജനം വളര്‍ച്ചയ്ക്ക് സഹായിക്കും.

- Advertisement -
Ad image

നിലവിലുള്ള വിലകൂടിയ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ബദല്‍ വികസിപ്പിക്കുന്നതും നിലവിലില്ലാത്ത പുതിയ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് മെഡ്‌ടെക് മേഖലയിലെ പ്രധാന സാധ്യതകള്‍. അത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകളുണ്ട്. ഫണ്ടിങ് മാത്രമല്ല, കൃത്യമായ ഹോംവര്‍ക്ക്, വിപണി ആവശ്യകതയെക്കുറിച്ചുള്ള പഠനം, ഉല്‍പ്പന്ന വികസനത്തിനുള്ള വ്യക്തമായ പദ്ധതി എന്നിവയാണ് ആദ്യം വേണ്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു. ദീര്‍ഘകാലം വേണ്ടിവരുന്ന ഡീപ് ടെക് സംരംഭങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഗ്രാന്റുകള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.

ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും മുന്‍ പ്രസിഡന്റ് ജേക്കബ് ജോയ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!