
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന കാനഡ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റിന്റെ ഭാഗമായി ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തു. നിക്ഷേപം, ധനകാര്യം, സാമ്പത്തിക മേഖലകള്‍ എന്നിവയിലെ സഹകരണത്തിന്റെ വിവിധ വശങ്ങളും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇതിനിടെ, ബ്ലാക്ക്റോക്ക് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ലാറി ഫിങ്കുമായും മന്ത്രി അല്‍ കുവാരി കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക, ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

