കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്

Web Desk
1 Min Read

കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ തിങ്കള്‍ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ പി അബൂബക്കര്‍ ഹസ്റത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

city exchange

കോഴിക്കോട്- കേരളത്തിന്റെ ചക്രവാളത്തില്‍ 18ന് ഞായറാഴ്ച സൂര്യാസ്തമയത്തിന് ശേഷം 18 മിനുട്ട് പിറവി ചന്ദ്രന്‍ ഉണ്ടായിരുന്നതിനാലും അന്നേ ദിവസം സഊദി അറേബ്യയിലെ റിയാദില്‍ മാസപ്പിറവി ദൃശ്യമായതിനാലും ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ 19 തിങ്കളാഴ്ചയും അറഫാ നോമ്പ് അറഫാ ദിനമായ ജൂണ്‍ 27ന് ചൊവാഴ്ചയും ആയിരിക്കുമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ ക്രസന്റ് വിംഗ് ചെയര്‍മാന്‍ പി അബ്ദുല്‍ അലി മദനി അറിയിച്ചു. പെരുന്നാള്‍ സാമൂഹിക ഐക്യം കാത്തുസൂക്ഷിച്ചു കൊണ്ടാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഞായറാഴ്ച്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ 20 ചൊവ്വാഴ്ച്ചയും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജൂണ്‍ 29 വ്യാഴാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.

- Advertisement -
Ad image

ആഗോള ഹിജ്‌റ കലണ്ടര്‍ പ്രകാരം അറഫ ദിനം ജൂണ്‍ 27നും പെരുന്നാള്‍ 28നുമായിരിക്കുമെന്ന് ഹിജ്‌റ ഹിലാല്‍ കമ്മിറ്റി ഓഫ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!