ഇക്കണോമിക് അഫയേഴ്‌സ് യോഗത്തില്‍ അമീര്‍ അധ്യക്ഷത വഹിച്ചു

Web Desk
1 Min Read

ദോഹ: സുപ്രിം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കൗണ്‍സിലിന്റെ 2023ലെ രണ്ടാം യോഗം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ നടന്നു.

city exchange

കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2023-ലെ കൗണ്‍സിലിന്റെ ആദ്യ യോഗത്തിലെ തീരുമാനങ്ങളും ശുപാര്‍ശകളും പ്രോജക്ട് ഫോളോ-അപ്പ് റിപ്പോര്‍ട്ടും കൗണ്‍സില്‍ അവലോകനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനകളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

- Advertisement -
Ad image

ഗതാഗത, സംഭരണ മേഖല, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേഖല, സാമ്പത്തിക, ഇന്‍ഷുറന്‍സ് പ്രവര്‍ത്തന മേഖല എന്നിവയുമായി ബന്ധപ്പെട്ട അവതരണങ്ങളെക്കുറിച്ചും കൗണ്‍സിലില്‍ വിശദീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!