
തിരുവനന്തപുരം- വടക്കന്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ നടക്കുന്ന ആരാധനയുടെയും പൂജയുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് ‘കനവിലെ മുത്തിയമ്മ’. ഹിറ്റ് മേക്കേഴ്‌സിന്റെ ബാനറില്‍ നവാസ്ഖാന്‍ കല്ലമ്പലം ആണ് നിര്‍മാണവും ഗാനരചനയും നടത്തിയത്. നവാസ്ഖാന്‍ എഴുതുന്ന കനവിലെ മുത്തിയമ്മ എന്ന നോവലിലെ നാടന്‍ പാട്ടാണിത്.

സംഗീതം, ആലാപനം: സജി പാറു, സഞ്ജയ് കൃഷ്ണ, ഛായാഗ്രഹണം, എഡിറ്റിംഗ്: പ്രദീപ് എമിലി, സ്റ്റുഡിയോ: റിയല്‍ ടോണ്‍ സൗണ്ട് കരീപ്ര, പി. ആര്‍. ഒ: റഹിം പനവൂര്‍, കോറിയോഗ്രാഫി: സജി പാറു, നര്‍ത്തകര്‍: മനോജ് മടവൂര്‍, വിഷ്ണു മടവൂര്‍, എബിന്‍ കൃഷ്ണ ഓയൂര്‍, ആര്യ മുത്താന, വിദ്യ ഓടനാവാട്ടം, ലെന വര്‍ക്കല, വിതരണം: ഹിറ്റ് മേക്കേഴ്‌സ് യൂട്യൂബ് ചാനല്‍.
