അര്‍ജന്റീനയ്ക്ക് 42 മില്യന്‍ ഡോളര്‍; ഫ്രാന്‍സിന് 30 മില്യനും

Web Desk
1 Min Read

ഖത്തറിന് കിട്ടും ഒന്‍പത് മില്യന്‍ ഡോളര്‍

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കിരീടം നേടിയ അര്‍ജന്റീനിയന്‍ ടീമിന് എത്ര തുക പ്രതിഫലം കിട്ടുമെന്ന് അറിയാമോ? 42 മില്യന്‍ ഡോളര്‍. അതായത് 347 കോടി ഇന്ത്യന്‍ രൂപ. ഫ്രാന്‍സിനും കിട്ടും 30 മില്യന്‍ ഡോളര്‍ അഥവാ 248 കോടി രൂപ.

city exchange

മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യണ്‍ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളറാണ് ലഭിക്കുക.

യു എസ് എ, സെനഗല്‍, ഓസ്ട്രേലിയ, പോളണ്ട്, സ്പെയിന്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകള്‍ക്ക് 13 മില്യണ്‍ ഡോളര്‍ വീതവും ഖത്തര്‍, ഇക്വഡോര്‍, വെയില്‍സ്, ഇറാന്‍, മെക്‌സിക്കോ, സൗദി അറേബ്യ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, കാനഡ, ബെല്‍ജിയം, ജര്‍മ്മനി, കോസ്റ്ററിക്ക, സെര്‍ബിയ, കാമറൂണ്‍, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ പരാജയപ്പെട്ടവര്‍ക്ക് ഒന്‍പത് മില്യണ്‍ ഡോളര്‍ വീതമാണ് സമ്മാനമായി ലഭിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!