അഡ്വ. വി വി പ്രകാശ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലയുടെ നേതൃത്വത്തില്‍ മലപ്പുറം മുന്‍ ഡി സി സി അധ്യക്ഷന്‍ അഡ്വ. വി വി പ്രകാശ് അനുസ്മരണ സമ്മേളനം ‘പ്രകാശ സ്മരണ’ സംഘടിപ്പിച്ചു.

city exchange

മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്‍കാസ് ഖത്തര്‍ മുഖ്യരക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ആഷിഖ് തിരൂര്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ ഇന്‍കാസ് ഖത്തര്‍ നേതാക്കളായ ബഷീര്‍ തുവരിക്കല്‍, അഷ്റഫ് നന്നമുക്ക്, നഹീം മുല്ലുങ്കല്‍ എന്നിവര്‍ വി വി പ്രകാശിനെ അനുസ്മരിച്ചു സംസാരിച്ചു.

ഇന്‍കാസ് ഖത്തര്‍ നേതാക്കളായ ജോപ്പച്ചന്‍ തെക്കെകൂറ്റ്, കെ കെ ഉസ്മാന്‍, എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, താജുദ്ധീന്‍, ഷിബു സുകുമാരന്‍, മുനീര്‍ പള്ളിക്കല്‍, പ്രേംജിത്ത് തൃശ്ശൂര്‍, ദിജേഷ് എറണാകുളം, ഷാഹുല്‍ ഹമീദ്, അഷ്റഫ് വാകയില്‍, വിനോദ് പുത്തന്‍ വീട്ടില്‍, സി എ സലാം, സി കെ അഷ്റഫ്, ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട്, സലിം എരമംഗലം, സുബൈര്‍ കട്ടുപാറ, ശറഫുദ്ധീന്‍ നന്നമുക്ക്, സിജോ നിലമ്പുര്‍, അബ്ബാസ് കല്ലന്‍, സുജീര്‍ എരമംഗലം, ശാരീഖ് കെ പി, നബീല്‍ കാളികാവ്, മുഹമ്മദ് നസീഫ്, ഹനീഫ വലിയകത്ത്, ഷംസുദീന്‍ ചെമ്പ്ര, നിയാസ് കാളികാവ്, ഹാരിസ് ബാബു, നൗഷാദ് നിലമ്പൂര്‍, ഷറഫു ദോഹ എന്നിവര്‍ അനുസ്മരണം നടത്തി.

- Advertisement -
Ad image

ജില്ലാ ട്രഷറര്‍ സിദ്ധിഖ് ചെറുവല്ലൂര്‍ നന്ദി പറഞ്ഞു.

വി വി പ്രകാശിന്റെ രാഷ്ട്രീയജീവിതവും സാമൂഹിക ഇടപെടലുകളും കാഴ്ചപ്പാടുകളും ഓര്‍മ്മിക്കുന്ന തരത്തിലുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!