ഐ സി എഫ് കുവൈത്ത് പഠന ക്ലാസ് സമാപിച്ചു

Web Desk
1 Min Read

കുവൈത്ത് സിറ്റി: ഐ സി എഫ് കുവൈത്ത് ‘ഉള്ഹിയ്യത്തിന്റെ കര്‍മശാസ്ത്രം’ എന്ന വിഷയത്തില്‍ സൂം ക്ലാസ് സംഘടിപ്പിച്ചു.

city exchange

അലവി സഖാഫി അധ്യക്ഷത വഹിച്ച പരിപാടി സെക്രട്ടറി സാലിഹ് കിഴക്കേതില്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് കുവൈത്ത് എച്ച് ആര്‍ ഡി ഡയറക്ടറേറ്റ് പ്രസിഡന്റും പണ്ഡിതനുമായ അഹ്മദ് സഖാഫി കാവനൂര്‍ ഉസ്താദ് ക്ലാസിന് നേതൃത്വം നല്‍കി. ഉള്ഹിയ്യവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വിഷയങ്ങള്‍ ലളിതവും വ്യക്തവുമായ രീതിയില്‍ അവതരിപ്പിച്ചു.

അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടു പരിപാടി ശ്രദ്ധേയമായി. ബലിപെരുന്നാളിനോടനുബന്ധിച്ച് ഉള്ഹിയ്യത്തിന്റെ പ്രാധാന്യവും ശരിയായ രീതിയില്‍ നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകതയും ക്ലാസിലൂടെ വിശദീകരിച്ചു.

മുഹമ്മദ് അലി സഖാഫി പട്ടാമ്പി സ്വാഗതം ആശംസിച്ചു. ബഷീര്‍ അണ്ടിക്കോട് നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!