കേരള കോണ്‍ഫറന്‍സ് 28ന് ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന കേരള കോണ്‍ഫറന്‍സ് നവംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6:15 മുതല്‍ ദോഹ ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും അല്‍പ സമയം മാറിനിന്ന് സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. വ്യക്തിജീവിതവും കുടുംബ- സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ പുലര്‍ത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികള്‍ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. പ്രമുഖ പ്രഭാഷകന്‍ താജുദ്ദീന്‍ സ്വലാഹി പരിപാടിയില്‍ ‘ഇസ്ലാമാണ് പരിഹാരം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

നവംബര്‍ 29 ശനിയാഴ്ച ബിന്‍ ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന എലവേറ്റ് ഫാമിലി മീറ്റിലും താജുദ്ദീന്‍ സ്വലാഹി സംബന്ധിക്കും. പ്രവാസികള്‍ക്ക് കുടുംബസമേതം പങ്കെടുക്കാവുന്ന പ്രസ്തുത പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!