യു എം എ ഐ വടം വലി മത്സരം വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഖിത്വയുമായി സഹകരിച്ചു വടം വലി മത്സരം സംഘടിപ്പിക്കുന്നു.

city exchange

ദോഹയിലെ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ തമ്മിലുള്ള മത്സരം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ അബ്‌സല്യൂട്ട് സ്‌പോര്‍ട്‌സ് ഖത്തര്‍ ഫൗണ്ടഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

പ്രൈസ് മണിയും ട്രോഫിയും ഉള്‍പ്പെടെ മത്സര വിജയികള്‍ക്ക് സമ്മാനമായി ലഭിക്കും.
മത്സരം വീക്ഷിക്കുന്നതിനു വേണ്ടി സ്ത്രീകള്‍ ഉള്‍പ്പെടയുള്ള കാണികള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

യു എം എ ഐ നാല്‍പതാം വാര്‍ഷിക സമാപനം ഡിസംബര്‍ 4, 5 തിയ്യതികളില്‍ ഗറാഫ ഇന്‍ഡോര്‍ അറീനയില്‍ നടക്കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!