കേടാകുന്ന ഭക്ഷണം സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മാനദണ്ഡങ്ങള്‍ പുറത്തിറക്കി

Web Desk
2 Min Read

ദോഹ: പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് മത്സ്യം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ കേടായിപ്പോകുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുള്ള സുരക്ഷാ നടപടികള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. ഭക്ഷണ വസ്തുക്കള്‍ കൊണ്ടുപോകുന്നത്, സംഭരിക്കുന്നത്, കൈകാര്യം ചെയ്യുന്നവരുടെ രീതികള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

city exchange

റമദാനില്‍ ഭക്ഷണ ഔട്ട്ലെറ്റുകളിലും ഭക്ഷണം കൈകാര്യം ചെയ്യുന്ന കമ്പനികളിലും കര്‍ശനമായ പരിശോധന കാംപയിനുകള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

ഈദുല്‍ ഫിത്വറിന് മുന്നോടിയായി ഭക്ഷണ ഔട്ട്ലെറ്റുകളില്‍ പരിശോധനാ ഡ്രൈവ് കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഭക്ഷ്യ പരിശോധന വിദഗ്ധന്‍ ഡോ. നവാല്‍ മുഹമ്മദ് അബ്ദുല്ല ഖത്തര്‍ ടി വിയോട് പറഞ്ഞു.

- Advertisement -
Ad image

നടപടികള്‍ അനുസരിച്ച്, പുതിയ മത്സ്യം -1 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില നിലനിര്‍ത്തുന്ന അനുയോജ്യമായ ഉപകരണങ്ങളില്‍ കഴിയുന്നത്ര വേഗത്തില്‍ കൊണ്ടുപോകണം. മത്സ്യം ഒന്നിന് പുറകെ ഒന്നായി തിരശ്ചീനമായി അടുക്കി ഐസ് കഷണങ്ങള്‍ പാളികളാക്കി മൂടിയിരിക്കണം.

കടകളില്‍ പ്രദര്‍ശിപ്പിക്കുന്ന മത്സ്യങ്ങളുടെ പരിശോധനയില്‍ മത്സ്യം പ്രദര്‍ശിപ്പിക്കുന്ന പ്രതലങ്ങള്‍ വൃത്തിയുള്ളതാണെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പാക്കണം. ഐസ് പുതിയതും പൊട്ടിച്ച് കഷണങ്ങളാക്കിയതുമാണെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി നാലു മുതല്‍ അഞ്ച് തവണ വരെ മത്സ്യത്തെ പരിശോധിക്കുകയും ചെയ്യും. മത്സ്യം അഴുകിയതോ കേടായതോ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആണെങ്കില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അത് നശിപ്പിക്കേണ്ടതുണ്ട്.

പുതിയ മാംസം കൊണ്ടുപോകുന്നതിന് സുരക്ഷാ നടപടികള്‍ ഭക്ഷ്യ കൈകാര്യം ചെയ്യുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണമെന്നും ഗതാഗത സമയത്ത് മാംസം കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

പുകവലിയോ മാംസം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളില്‍ തുപ്പുകയോ ഉള്‍പ്പെടെയുള്ള മാംസ മലിനീകരണത്തിന് കാരണമായേക്കാവുന്ന വൃത്തിഹീനമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കണം.

പുതിയ മാംസം കൊണ്ടുപോകുന്നതിന് ഗതാഗതത്തിന് മുമ്പ് വാഹനങ്ങള്‍ വൃത്തിയാക്കണം. അറുത്ത മൃഗങ്ങളുടെ മാംസം പൂര്‍ണമായും അടച്ചിട്ടില്ലാത്ത ഒരു ഗതാഗത മാര്‍ഗ്ഗത്തിലും കൊണ്ടുപോകാന്‍ പാടില്ല. ആമാശയം നന്നായി വൃത്തിയാക്കുകയോ സ്‌കെയില്‍ ചെയ്ത് മാംസത്തില്‍ നിന്ന് വേര്‍പെടുത്തുകയോ ചെയ്യുന്നതുവരെ കൊണ്ടുപോകരുത്.

പച്ചക്കറികളും പഴങ്ങളും അനുയോജ്യമായ ശേഷിയുള്ള ശീതീകരിച്ച ട്രക്കില്‍ കൊണ്ടുപോകണം. ഗതാഗത മാര്‍ഗ്ഗങ്ങള്‍ യാന്ത്രികമായി തണുപ്പിക്കണം, ഗതാഗത സമയത്ത് ഉത്ന്നത്തിന്റെ സാധാരണ താപനില നിലനിര്‍ത്താന്‍ കഴിയണം.

ഗതാഗത മാര്‍ഗ്ഗങ്ങള്‍ വൃത്തിയുള്ളതും ശുചിത്വമുള്ളതുമായിരിക്കണം. കൂടാതെ ഉത്ന്നത്തിന് ഹാനികരമായ ഏതെങ്കിലും പദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗിക്കാനും പാടില്ല. പച്ചക്കറികളും പഴങ്ങളും അണുനാശിനികള്‍, ഡിറ്റര്‍ജന്റുകള്‍, കീടനാശിനികള്‍ തുടങ്ങിയ വിഷവസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിച്ചതിന് ശേഷം കൊണ്ടുപോകാന്‍ പാടില്ല.

പച്ചക്കറികളും പഴങ്ങളും കൊണ്ടുപോകുന്നതിന് തുറന്ന ട്രാന്‍സ്പിറേഷന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ബോക്‌സുകളുടെ മുകളിലും വശങ്ങളിലുമുള്ള തുറസ്സുകളിലൂടെ നല്ല വായുസഞ്ചാരമുള്ള മരം, കാര്‍ഡ്‌ബോര്‍ഡ് അല്ലെങ്കില്‍ പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ട്രാന്‍സ്‌പോര്‍ട്ട് കണ്ടെയ്‌നറുകള്‍ നിര്‍മ്മിക്കണം.

സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഈദുല്‍ ഫിത്വറിന് മുന്നോടിയായി ഭക്ഷണശാലകളില്‍ പരിശോധന കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി ഡോ. നവാല്‍ മുഹമ്മദ് അബ്ദുല്ല വെളിപ്പെടുത്തി. ആക്ഷന്‍ പ്ലാനിന് കീഴില്‍ മധുരപലഹാരങ്ങള്‍, പഴങ്ങള്‍, ബേക്കറികള്‍ തുടങ്ങിയ ആഘോഷവേളയില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഭക്ഷ്യവസ്തുക്കളുടെ വില്‍പനശാലകള്‍ക്കായി പരിശോധനാ ഡ്രൈവുകള്‍ ശക്തമാക്കുമെന്ന് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!