കെ എ മുഹമ്മദ് മൗലവി പൈങ്ങോട്ടായി നിര്യാതനായി

Web Desk
1 Min Read

ആയഞ്ചേരി: ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ കോഴിക്കോട് ജില്ല നാസിമുമായിരുന്ന കെ എ മുഹമ്മദ് മൗലവി പൈങ്ങോട്ടായി (83) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം, കോഴിക്കോട് ജില്ലാ നാസിം,
പൈങ്ങോട്ടായി മഹല്ല് പ്രസിഡന്റ്, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ പ്രിന്‍സിപ്പല്‍, പ്രാദേശിക ഹല്‍ഖാ അമീര്‍, സെക്രട്ടറി, വടകര ശാന്തിനികേതന്‍, വനിതാ കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചു.

city exchange

ഹാജി സാഹിബ്, കെ സി അബ്ദുല്ല മൗലവി, കെ എന്‍ അബ്ദുല്ല, കെ മൊയ്തു മൗലവി, കെ എ സിദ്ദീഖ് ഹസന്‍ തുടങ്ങിയവരുടെ കൂടെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: ജാബിര്‍ മുഹമ്മദ് (മജ്‌ലിസ് കേരള), സുബൈദ, റാഷിദ, സാജിത, ആബിദ. മരുമക്കള്‍: മുജീബ് കക്കോടി, ലത്തീഫ് കക്കോവ്, നാസിര്‍ മുതുവടത്തൂര്‍, മൊയ്തു പുനത്തിക്കണ്ടി.

- Advertisement -
Ad image

മയ്യിത്ത് നമസ്‌കാരം ഞായറാഴ് രാത്രി 10-15ന് പൈങ്ങോട്ടായി മസ്ജിദുല്‍ ഫുര്‍ഖാനില്‍.

Share This Article
Leave a Comment
error: Content is protected !!