അമീരി ദിവാന്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ ഫിത്വറുമായി ബന്ധപ്പെട്ട അവധികള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

city exchange

മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വ്യാഴാഴ്ച വരെയാണ് അവധി ദിവസങ്ങള്‍. ജീവനക്കാര്‍ ഏപ്രില്‍ 30ന് ഞായറാഴ്ചയാണ് ജോലിക്ക് ഹാജരാകേണ്ടത്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി തുടങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തി്കുന്ന ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേുയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!