

കൊച്ചി: നവീന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ കൃതമായ കമ്പോള പഠനം സാധ്യമാക്കി സ്റ്റാര്‍ട്ടപ്പുകളെയും എം എസ് എം ഇകളെയും വിപണി ഉറപ്പാക്കുന്നതില്‍ സഹായിക്കാന്‍ കോസ്റ്റ് അക്കൗണ്ടിങ് മേഖലയിലുള്ളവര്‍ക്ക് കഴിയണമെന്ന് സംസ്ഥാന വ്യവസായ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ സംഘടിപ്പിച്ച കോസ്റ്റ് കോണ്‍ഫറന്‍സ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോസ്റ്റ് അക്കൗണ്ടിംഗ് മേഖലയിലുള്ളവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെയും നവസംരംഭകരുടെയും വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാര്‍ട്ട് അപ്പ് മിഷനുകള്‍ക്കും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും പ്രോല്‍സാഹനം നല്‍കുന്ന നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. സംരംഭകര്‍ക്ക് വിവര ശേഖരണവും ഡാറ്റ അനാലിസിസും സമ്പത്തിക പിന്തുണയും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ പിന്തുണ നല്‍കുന്നതിനും സാമ്പത്തിക ഉപദേശം ലഭ്യമാക്കുന്നതിനും ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കഴിയും. വിദേശ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ പത്തില്‍ ഒമ്പതും ഇത്തരത്തിലാണ് മുന്നേറ്റം നടത്തുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഡിജിറ്റല്‍ സാങ്കേതികത നിര്‍ണായകമായ ഘട്ടത്തിലാണ്. ഇതില്‍ സി എം എകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

എമര്‍ജിങ് ടെക്നോളജീസ് ഇന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ബിസിനസ് എന്‍ വെയര്‍മെന്റ്സ് എന്ന വിഷയത്തിലാണ് കോസ്റ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവത്തില്‍, എ പരിദോഷ് ബസു, പ്രൊഫ. അരിനാഥം ബാനര്‍ജി, ദീപക് ഗാഡ്ജെ, എ രാഹുല്‍ സുരേഷ്, ലജീഷ് കെ എല്‍, സുരേഷ് കുമാര്‍ കെ പി എന്നിവര്‍ പ്രസംഗിച്ചു.

