ആലുവയില്‍ ആവേശം പകര്‍ന്ന് കെ സിയുടെ ഭവന സന്ദര്‍ശനം

Web Desk
1 Min Read

ആലുവ: പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജവും പകര്‍ന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ആലുവ മണ്ഡലത്തിലെ കാഞ്ഞൂരില്‍ ഭവന സന്ദര്‍ശനം നടത്തി. ആലുവ യു ഡി എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനൊപ്പമായിരുന്നു കെ സിയുടെ ഭവന സന്ദര്‍ശനം. വീട്ടുകാരുമായി സംവദിച്ച കെ സി വേണുഗോപാല്‍ യു ഡി എഫ് ഗ്യാരണ്ടി കാര്‍ഡുകളും വിതരണം ചെയ്തു.

city exchange

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് ഭരണം അവസാനിപ്പിക്കേണ്ടത് അനിവാര്യതയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാവും ഇത്തവണ ഇടതുപക്ഷത്തിനു ഉണ്ടാവുക എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും ഉള്‍പ്പെടെ അഞ്ചിന ഗ്യാരണ്ടികള്‍ കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അല്ലെന്നും യു ഡി എഫ് ജനങ്ങള്‍ക്ക് നല്‍കുന്ന ഗ്യാരണ്ടി ആണെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.

തുറവുംകര വായനശാല പടി, വട്ടത്തറ, കമ്പനിപ്പടി, പരുത്തിച്ചോട്, കല്ലുംകൂട്ടം, തറനിലം, കോഴിക്കാടന്‍ പടി, ഹെര്‍ബര്‍ട്ട് നഗര്‍, ശാന്തിനഗര്‍, ആബേലങ്ങാടി, തട്ടാന്‍പടി, കാച്ചപ്പിള്ളി മുക്ക്, പള്ളി പാരിഷ് ഹാള്‍ ജംഗ്ഷന്‍, കാര്യക്കാടന്‍ പടി, ആറങ്കാവ്, പാറപ്പുറം/ ലക്ഷംവീട് നഗര്‍, ബാംബൂ കോര്‍പ്പറേഷന്‍, തേപ്പാടംകര, തിരുനാരായണപുരം മുസ്ലിം പള്ളി കവല, തിരുനാരായണപുരം നഗര്‍, ചിറമട്ടം, തെക്കേ അങ്ങാടി കാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ യു ഡി എഫിന്റെ ഭവന സന്ദര്‍ശനം നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!