Connect with us

Community

കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published

on


ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, റിയാദാ മെഡിക്കല്‍ സെന്റര്‍, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

രക്തദാന കമ്മിറ്റി കണ്‍വീനര്‍ അമിത്ത് രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, മനോഹരന്‍ മയ്യില്‍, ആനന്ദജന്‍, മുഹമ്മദ് അബ്ദുല്‍, ഗോപാലകൃഷ്ണന്‍, പ്രതീഷ് എം വി, സൂരജ് രവീന്ദ്രന്‍, ഷമ്മാസ് കെ പി, നബീല്‍ കരിയാട്, സഞ്ജയ് രവീന്ദ്രന്‍, രഞ്‌ജേഷ്, രജീഷ് കെ, ദിനേശന്‍ പാലേരി, മഹേഷ് അവറോണ്‍, സജീവന്‍, പ്രദീപ് നായര്‍, ശ്രീരാജ് എം പി എന്നിവര്‍ നേതൃത്വം നല്‍കി.


error: Content is protected !!