ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

city exchange

മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്വലയം സൃഷ്ടിച്ചു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തിയ ശൂരനാട് രാജശേഖരന്‍ സഹകരണ പ്രസ്ഥാന രംഗത്ത് കോണ്‍ഗ്രസിന്റെ മുഖമായി മാറി.

ശൂരനാടിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നായര്‍, വൈസ് പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി, ട്രഷറര്‍ രഞ്ജിത്ത് കോടിയാട്ട്, രക്ഷാധികാരി ജോസ് ചവറ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബിനോയ് പത്തനാപുരം, തമ്പി നിരപ്പില്‍, ജേക്കബ് ജോയ്, യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിന്‍ കരുനാഗപ്പള്ളി, മുഹമ്മദ് ഷാ അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!