ഖത്തര്‍ കടല്‍പരിധിയില്‍ ചരക്കുകപ്പലിനെതിരെയുള്ള ഡ്രോണ്‍ ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു

Web Desk
1 Min Read

മനാമ: അബൂദാബിയില്‍ നിന്ന് ഖത്തറിന്റെ പ്രാദേശിക കടല്‍പരിധിയിലെത്തിയ വാണിജ്യ ചരക്കുകപ്പലിനെ ഡ്രോണ്‍ ഉപയോഗിച്ച് ലക്ഷ്യമിട്ട സംഭവത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നതും സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതുമായ അപകടകരമായ നീക്കമാണിതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

city exchange

പ്രദേശത്തെയും അന്താരാഷ്ട്ര തലത്തെയും സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ ഇടയാക്കുന്ന ഗുരുതരമായ സാഹചര്യമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക കടല്‍പരിധിയുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഖത്തര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മേഖലയിലെ സമുദ്രവ്യാപാര പാതകളുടെയും അത്യാവശ്യ വിതരണ ശൃംഖലകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക- അന്താരാഷ്ട്ര സഹകരണവും ഏകോപനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ബഹ്‌റൈന്‍ ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!