Featured
തുര്‍ക്കിയെ പ്രസിഡന്റും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അന്റാലിയ: അന്റാലിയ നയതന്ത്ര ഫോറത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനിയും തുര്‍ക്കിയെ റിപ്പബ്ലിക് പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗാനും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.


അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസകള്‍ തുര്‍ക്കിയ റിപ്പബ്ലിക് പ്രസിഡന്റിനെ പ്രധാനമന്ത്രി അറിയിച്ചു. തുടര്‍ന്ന്, തുര്‍ക്കി റിപ്പബ്ലിക് പ്രസിഡന്റ് പ്രധാനമന്ത്രിയോട് അമീറിന് ആശംസകള്‍ അറിയിക്കാന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തെക്കുറിച്ചും ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെ കുറിച്ചും ചര്‍ച്ച ചെയ്തു. പരസ്പരം ആശങ്കയുള്ള നിരവധി വിഷയങ്ങള്‍ക്ക് പുറമേ, ഗാസ മുനമ്പ്, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, സിറിയ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍, പ്രത്യേകിച്ച് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്തു.


