അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Web Desk
1 Min Read

കുവൈത്ത് സിറ്റി: ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ (ഐ സി) ഇന്റര്‍നാഷണല്‍ തലത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം (തിലാവ) സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുവൈത്ത് കൈത്താന്‍ മദ്രസ വിദ്യാര്‍ഥി അഹ്മദ് തല്‍ഹത്തിനെ ഐ സി എഫ് ഫര്‍വാനിയ റീജിയന്‍ ആദരിച്ചു.

city exchange

ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റീജിണല്‍ പ്രസിഡണ്ട് സുബൈര്‍ മുസ്ലിയാര്‍ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. നാഷണല്‍ നേതാക്കളായ അലവി സഖാഫി, അബു മുഹമ്മദ്, ബഷീര്‍ അണ്ടികോട്, ഷബീര്‍ സാസ്‌കോ, ഗഫൂര്‍ വി എം എന്നിവര്‍ സംബന്ധിച്ചു.

റീജിയനല്‍ കമ്മിറ്റിയുടെ ഉപഹാരം കുവൈത്ത് നാഷണല്‍ സെക്രട്ടറി സാലിഹ് കിഴക്കേതില്‍ നിര്‍വഹിച്ചു. ഫര്‍വാനിയ റീജിയന്‍ മെന്റര്‍ ശുഹൈബ് മുട്ടം മുഖ്യാതിഥിയായിരുന്നു. ഷൗക്കത്ത് പട്ടാമ്പി സ്വാഗതവും നിസാര്‍ പാമ്പത്ത് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!