കിളിമഞ്ചാരോ പര്‍വ്വത നിരകളില്‍ ഖത്തരി കാല്‍പാടുകള്‍ പതിപ്പിച്ച് വിദ്യാര്‍ഥി സംഘം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ 13 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം കിളിമഞ്ചാരോ പര്‍വ്വനിരകള്‍ കീഴടക്കി നേട്ടം കൊയ്തു. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമാണ് കിളിമഞ്ചാരോ.

city exchange

ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ ഖത്തര്‍ അക്കാദമി അല്‍ വക്‌റയിലേയും ഖത്തര്‍ അക്കാദമി ദോഹയിലേയും വിദ്യാര്‍ഥികളാണ് കിളിമഞ്ചാരോ കീഴടക്കാന്‍ പുറപ്പെട്ടത്. ക്ലാസ് മുറിക്കു പുറത്തുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നതായി ഖത്തര്‍ അക്കാദമി അല്‍ വക്‌റയിലെ അധ്യാപകനും സംഘത്തലവനും ഇത്തരം നിരവധി യാത്രകളുടെ ഭാഗവുമായ അബ്ദുറഹ്മാന്‍ ഹന്ദൂലെ പറഞ്ഞു.

സംഘത്തിലെ 15കാരന്‍ അലി മുബാറക്ക് കിളിമഞ്ചാരോ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഖത്തരിയെന്ന റെക്കോര്‍ഡിന് അര്‍ഹനായി. 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥിളാണ് യാത്രയിലുണ്ടായിരുന്നത്.

- Advertisement -
Ad image

കുട്ടികളെ കൂടുതല്‍ സ്വാശ്രയരും സുരക്ഷിത മേഖലയില്‍ നിന്നും കൂടുതല്‍ ആഗ്രഹങ്ങളിലേക്കെത്തിക്കാനും ലക്ഷ്യമിട്ടാണ് യാത്രാ പദ്ധതി തയ്യാറാക്കിയതെന്നും കുറഞ്ഞ പ്രായത്തില്‍ തന്നെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്കെത്താന്‍ അവര്‍ക്കായെന്നും അദ്ദേഹം വിശദമാക്കി.

സാഹസികമായ മല കയറ്റം നിര്‍വഹിക്കാന്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും തയ്യാറാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് പരിശീലനം ആരംഭിച്ചത്. പുലര്‍ച്ചെ നാല് മണിക്കെഴുന്നേറ്റ് അല്‍ വക്‌റ ബീച്ചില്‍ ദീര്‍ഘദൂര നടത്തം ഉള്‍പ്പെടെയുള്ള നിരവധി ശാരീരിക പരിശീലനങ്ങളും മാനസികാരോഗ്യത്തിനായി ശില്‍പശാലകളും ഉള്‍പ്പെടെ നടത്തിയിരുന്നു.

ദിവസേന നാലു മുതല്‍ എട്ടു വരെ മണിക്കൂര്‍ നടന്ന് അഞ്ച് ദിവസം കൊണ്ടാണ് കിളിമഞ്ചാരോ കയറ്റം പൂര്‍ത്തിയാക്കിയത്. ഇറങ്ങാന്‍ സംഘം രണ്ടു ദിവസമാണഎടുത്തത്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെയും മാലിന്യം വഴിയിലെവിടേയും നിക്ഷേപിക്കാതെയുമാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!