Connect with us

Featured

ദോഹ അന്താരാഷ്ട്ര പുസ്തകമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

on


ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഉദ്ഘാടനം ചെയ്തു. മെയ് 17 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മേള നടക്കും.

നിരവധി ശൈഖുമാരും മന്ത്രിമാരും, നയതന്ത്ര ദൗത്യ മേധാവികളും ഉദ്യോഗസ്ഥരും, പ്രദര്‍ശനത്തിലെ അതിഥികളും പ്രദര്‍ശന പവലിയനുകള്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയോടൊപ്പം സന്ദര്‍ശിച്ചു.

43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശന പവലിയനുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഖത്തരി, അറബ്, അന്താരാഷ്ട്ര പ്രസാധകര്‍ പ്രദര്‍ശിപ്പിച്ച കൃതികള്‍, സാംസ്‌കാരിക മന്ത്രാലയം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പങ്കെടുക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഫലസ്തീന്‍ പവലിയന്‍ എന്നിവയില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു.

സാംസ്‌കാരിക മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത സാംസ്‌കാരിക വേദിയായി പുതിയ രൂപത്തില്‍ പ്രസിദ്ധീകരണത്തിലേക്ക് തിരിച്ചുവരുന്ന ദോഹ മാഗസിനും പ്രധാനമന്ത്രി പുറത്തിറക്കി.


error: Content is protected !!