

ദോഹ: കെ എം സി സി തിരൂര്‍ മണ്ഡലം വരുന്ന ഡിസംബര്‍-13ന് നടത്തുന്ന തുഞ്ചന്‍ ആരവം മഹാപ്രോഗ്രാമിന്റെ പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും സല്‍വ റോഡിലുള്ള എം ആര്‍ എ റസ്റ്റോറന്റില്‍ നടന്നു.

പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് ഹമദ് മൂസ അധ്യക്ഷത വഹിച്ചു. സീഷോര്‍ എക്‌സിക്യൂട്ടിവ് ബോര്‍ഡ് അംഗം എ പി ആസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് റീജ്യണല്‍ മാനേജര്‍ അഷ്‌റഫ് ചിറക്കല്‍, കബീര്‍ സഫാരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സീനിയര്‍ നേതാക്കളായ ഖാലിദ് സി വി, റഷീദ് പി പി, ഹബീബ് റഹ്മാന്‍ എന്‍ തുടങ്ങിയവര്‍ സ്വാഗത സംഘം രൂപീകരണത്തിന് നേതൃത്വം നല്‍കി.
മുഖ്യരക്ഷാധികാരികളായി എ പി ആസാദ്, അഷ്‌റഫ് ചിറക്കല്‍, കബീര്‍ പുളിക്കല്‍ എന്നിവരെ തീരുമാനിച്ചു.
ചെയര്‍മാനായി ഹമദ് മൂസ (മണ്ഡലം പ്രസിഡന്റ്), ജനറല്‍ കണ്‍വീനറായി ശിഹാബുദ്ദീന്‍ (മണ്ഡലം സെക്രട്ടറി), ട്രഷററായി മുസ്തഫ കൊളംബന്‍ എന്നിവരെ തിരഞ്ഞെടുത്തു. മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്ത യോഗം സെക്രട്ടറി ശിഹാബ് വളവന്നൂര്‍ സ്വാഗതവും സീനിയര്‍ വൈസ്പ്രസിഡന്റ് സദീര്‍ അലി നന്ദിയും പറഞ്ഞു.

